'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ചിത്രത്തിന് ഇന്നസെന്റ് എന്നു പേരിട്ടു. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിറും സോഷ്യൽമീഡിയയിലെ ടാൻസാനിയൻ താരം കിലി പോളും അസീസ് നെടുമങ്ങാടും അന്ന പ്രസാദും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ കിലി പോൾ തിളങ്ങി പൂർണമായും ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്.സിനിമയിൽ പ്രവർത്തിച്ചു സിനിമ പഠിക്കാൻ വിദ്യാർത്ഥികൾക്ക്അവസരം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം ആണ്. കഥ ഷിഹാബ് കരുനാഗപ്പള്ളി, ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ.
എലമെന്റ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ് നിർമ്മാണം. പി.ആർ. ഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |