ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനത്തിലേക്കുള്ള നിയമനത്തിന്റെ അഭിമുഖം 29 ന് രാവിലെ 9.30 ന് കായംകുളം ടൗൺ എംപ്ലോയ്മെൻ്റ് എക്സ‌്ചേഞ്ചിൽ നടക്കും. കായംകുളത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്കാണ് നിയമനം. പ്ലസ് ടു, ബിരുദം, യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 25 നും 45 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.
ഫോൺ : 0477-2230624, 8304057735, 0479 2442502.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |