നിലമ്പൂർ: പിതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മുക്കട്ട വലിയ പള്ളിയിലെ കബറിടത്തിൽ പ്രാർത്ഥിച്ച് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിന് തുടക്കം. കബറിടത്തിൽ മുട്ടുകുത്തി തലകുനിച്ച് പ്രാർത്ഥിക്കുന്നതിനിടെ ഷൗക്കത്ത് വിതുമ്പി. മണ്ഡലത്തിൽ പിതാവ് തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തീകരിക്കാനാണ് വോട്ട് ചോദിക്കുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു. കഴിഞ്ഞ ഒമ്പതുവർഷം വികസന മുരടിപ്പാണ് നിലമ്പൂരിൽ. അതിന് മാറ്റം വരണമെന്നും പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയും മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിന്റെ എടക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളെയും കണ്ടു.
നിലമ്പൂർ തിരിച്ചു പിടിക്കുക എന്ന ആര്യാടൻ മുഹമ്മദിന്റെയും മുൻ ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശിന്റെയും സ്വപ്നം പൂർത്തീകരിക്കുമെന്ന് വി.എസ്.ജോയ് പറഞ്ഞു. ഷൗക്കത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |