കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് തലയോഗം കൊല്ലം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പറുമായ പി.സുന്ദരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെ.ബിജു അദ്ധ്യക്ഷനായി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ജെ.ബിജു (പ്രസിഡന്റ്), എസ്.എൽ.ബിനി (വൈസ് പ്രസിഡന്റ്), മിത്ര പുരുഷോത്തമൻ (സെക്രട്ടറി), എം.ആർ.ഷാജി (ജോ. സെക്രട്ടറി), വി.ദീപ (ട്രഷറർ), ആർ.ലിജി, ഡി.ശ്രീജിത്ത്, എസ്.ഷീജ, കെ.വി.ധന്യ, പി.ഗോപികാ റാണി, എം.വി.സ്മിത, എസ്.ദീപ, രഞ്ജിത് ലാൽ, കെ.ആർ.ചിത്ര, എസ്.ആർ.ജെസ്സി, സി.ബിന്ദു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ എസ്.എൽ.ബിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.എസ്.മഞ്ജുഷ നന്ദിയും പറഞ്ഞു.
ക്യാപ്ക്ഷൻ
കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിൽ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗത്തിൽ പങ്കെടുത്തവർ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരനൊപ്പം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |