കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതക കേസിൽ തടസപ്പെട്ട വിചാരണ നടപടികൾ ജൂൺ 10ന് പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഇന്നലെ നടന്ന ഹിയറിംഗിലാണ് കൊല്ലം അഡിഷണൽ സെക്ഷൻ കോടതി ഒന്ന് മെയ് 10ന് കേസ് പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. ഇതിനിടയിൽ പുതിയ അഭിഭാഷകനെ പ്രതി ഹാജരാക്കുകയും വേണം. പ്രതിയുടെ രണ്ട് അഭിഭാഷകർ മരിച്ചതിന്റെ മറവിൽ വിചാരണ നടപടികൾ നീട്ടിക്കൊണ്ട് പോകുവാൻ പ്രതി ആസൂത്രിത നീക്കം നടത്തുകയാണെന്ന് കാണിച്ച് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ.പ്രതിഭ പ്രോസിക്യൂഷനെയും സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു.
നിലവിൽ പ്രതിക്ക് പുതിയ അഭിഭാഷകനെ ഹാജരാക്കാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് കോടതി അനുവദിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |