മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും ഉട്ട്യോപ്യയിലെ രാജാവിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും മഞ്ജു പത്രോസ് അഭിനയിച്ചിട്ടുണ്ട്. ഉട്ട്യോപ്യയിലെ രാജാവിൽ വിഷമത്തോടെയാണ് അഭിനയിച്ചതെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് മഞ്ജു പത്രോസ്.
'മമ്മൂക്കയുടെ കൂടെ അഭിനയിച്ചുവെന്ന് പറയുമ്പോഴും, ഇതിനിപ്പോൾ എന്തൊക്കെ വിവാദമാകുമെന്നറിയില്ല, നുണ പറയാൻ പറ്റാത്തതുകൊണ്ട് പറയുകയാണ്. ആ സിനിമ അത്ര എൻജോയ് ചെയ്തുകൊണ്ട് ചെയ്ത സിനിമയല്ല. ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞുകൊണ്ടൊക്കെയായിരുന്നു. കോസ്റ്റ്യൂമൊട്ടും ഓക്കെയല്ലായിരുന്നു. ഞാൻ വന്ന സമയമാണ്. കഥ കേൾക്കാൻ കാക്കനാട് ആണ് ചെല്ലുന്നത്. സുനിച്ചനും കൂടെയുണ്ട്.
ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിട്ട് വസ്ത്രധാരണത്തേക്കാൾ വലുത് അവരുടെ പെർഫോമൻസാണെന്ന് ഇപ്പോഴെനിക്ക് അറിയാം. അന്ന് അതൊന്നും അറിഞ്ഞുകൂട. കോസ്റ്റ്യൂമെന്താണെന്നാണ് ഞാൻ ചോദിച്ചത്. സർവന്റാണ്. കോട്ടൻ സാരിയോ നൈറ്റിയോ എന്തെങ്കിലുമായിരിക്കുമെന്ന് പറഞ്ഞു. ഓക്കെ പറഞ്ഞു. വേറൊന്നും ചോദിച്ചു.
അങ്ങനെ ഞാൻ ചെന്നു. വളരെ ഹാപ്പിയായിട്ടിരിക്കുകയായിരുന്നു. സേതുലക്ഷ്മിയമ്മയുമുണ്ട്. മമ്മൂക്ക തമാശ പറയുന്നു. ഞങ്ങളൊക്കെ കുടുകുടാ ചിരിക്കുന്നു. എൻജോയ് ചെയ്തിരിക്കുമ്പോൾ കോസ്റ്റ്യൂം മാറാമെന്ന് ഒരാൾ പറഞ്ഞു. നോക്കുമ്പോൾ ഒരു ബ്ലൗസും മുണ്ടും എടുത്തുവച്ചിരിക്കുന്നു. ബ്ലൗസ് വൈഡ് നെക്ക്. എനിക്ക് ഭയങ്കര വിഷമമായി. ഞാൻ കരഞ്ഞു. ഇതിടില്ലെന്ന് പറഞ്ഞു.
ബ്ലൗസ് വലിച്ച് കയറ്റിവച്ചിട്ടൊക്കെയാണ് ഇട്ടത്. കുനിയാൻ പേടിയായിരുന്നു. ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സിനിമയായിരുന്നു. എനിക്ക് ആ സിനിമയുടെ ഭാഗങ്ങളൊന്നും ഓർമയില്ല. ഞാൻ ആ സിനിമ കാണാനും പോയില്ല. ആ സിനിമയുടെ കാര്യത്തിൽ ഭയങ്കര പെയിൻഫുള്ളായിരുന്നു.
പക്ഷേ മമ്മൂക്ക എന്ന മനുഷ്യനോട് ഭയങ്കര ബഹുമാനമാണ്. ഇന്നും ലാലേട്ടന്റെ നമ്പർ അറിയില്ല. പക്ഷേ മമ്മൂക്കയുടെ നമ്പർ അറിയാം. മെസേജ് അയച്ചാൽ അപ്പോൾ തന്നെ റിപ്ലൈ വരും. അദ്ദേഹത്തിന്റെ പ്രേക്ഷകർക്ക് അത്രയും വാല്യു കൊടുക്കുന്ന സാധാരണക്കാരനായ മനുഷ്യനാണ്. ജാഡ തീരെയില്ല.'- നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |