കൊച്ചി: മൾട്ടി ബില്യണയർ ബിസിനസ് അച്ചീവർ (എം.ബി.എ) അവാർഡ് ഏരീസ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ സോഹൻ റോയിക്ക് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ സമ്മാനിച്ചു. എം.ബി.എ അവാർഡ്, എഫ്.ഐ.സി.എഫ് ക്ലബ് എന്നിവയുടെ സ്ഥാപകനും പെഗാസസ് ചെയർമാനുമായ അജിത് രവി പങ്കെടുത്തു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ (എഫ്.ഐ.സി.എഫ്)അവാർഡ് ജേതാവായ സോഹൻ റോയിക്ക് അംഗത്വം ലഭിക്കും. ബിസിനസ് നേട്ടങ്ങളെയും മികവുകളെയും നിലനിറുത്തി സാമൂഹിക ലക്ഷ്യങ്ങളിൽ സംഭാവന നൽകി സംരംഭകർക്ക് പ്രചോദനം നൽകുകയാണ് ഫോറത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |