കൊച്ചി: റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ചും ഡാവിഞ്ചി രീതിയെക്കുറിച്ചും അറിയാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രദർശനം ആരംഭിച്ചു. ഇന്റിയുറ്റിവ് എക്‌സ്പീരിയൻസ് സെന്ററുമായി സഹകരിച്ചാണ് പ്രദർശനം.
അതീവ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിന് റോബോട്ടുകളെയും നിർമ്മിതബുദ്ധിയെയും ഉപയോഗിക്കുന്ന രീതികളും ആരോഗ്യരംഗത്ത് വരുത്തിയ മാറ്റങ്ങളും അറിയാനുള്ള അവസരമാണ് പ്രദർശനം. ഇന്നലെ ആരംഭിച്ച പ്രദർശനം ഇന്ന് സമാപിക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സൗത്ത് ബ്‌ളോക്കിലാണ് പ്രദർശനം. റോബോട്ടിക് സർജറി, ആരോഗ്യരംഗത്ത് റോബോട്ടിക്‌സിന്റെ സാദ്ധ്യതകൾ തുടങ്ങിയവ പ്രദർശനത്തിൽ വിവരിക്കുമെന്ന് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. പി.വി. ലൂയിസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |