സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്നാണ് ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. ഏറെ നാളുകൾക്കുശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്.
സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണ്. അസ്കർ അലി, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, ജയൻ ചേർത്തല, ഷഫീർ ഖാൻ, രജത്ത് മേനോൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം രണദിവെ. കോസ് മോസ് എന്റർടെയ്ൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് നിർമ്മാണം. ജെ. ഫാനിന്ത്രകുമാർ, റാഫി മതിര എന്നിവരാണ് നിർമ്മാതാക്കൾ.
അഡീഷണൽ സ്ക്രീൻ ആൻഡ് ഡയലോഗ് ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ.ജൂൺ 20ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |