'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്റ് ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിൽ ആക്ഷനൊരുക്കാൻ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കൊറിയോഗ്രഫർ കെച്ച കെംബഡികെ. കെച്ചയെ നേരിൽ കണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയത് കെച്ച കെംബഡികെ ആണ്.
ആന്റണി വർഗീസ് നായകനായെത്തുന്ന കാട്ടാളൻ നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത്.
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |