പന്തലായനി: ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ. അഭിനീഷ്, കെ. ജീവാനന്ദൻ, കെ.ടി.എം കോയ, എം.ജി. ബൽരാജ് എന്നിവർ പ്രസംഗിച്ചു. കെ.സി. ഹരികൃഷ്ണൻ, കെ.കെ. ശിവദാസൻ വിഷയാവതരണം നടത്തി. കെ.ടി.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. ഡി.കെ. ബിജു, കെ.കെ.ശ്രീഷു, എ. സജീവ്കുമാർ, എം.ജയകൃഷ്ണൻ, ആർ.കെ.ദീപ, എൻ.വി. വൽസൻ, വൽസൻ പല്ലവി,വികാസ് കൻമന, സി. അരവിന്ദൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |