വാഹന നിർമ്മാണ മേഖലയിൽ കാർബണിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും ബഹിർഗമനം കുറയ്ക്കാനുള്ള ശ്രമം ലോകമെമ്പാടും നടക്കുന്നുണ്ട്. അതുകൊണ്ട് ഇലക്ട്രിക്ക് വാഹന നിർമാണ മേഖലയിൽ വൻ പുരോഗതി പ്രകടമാണ്. ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, ഹൈബ്രിഡ് വെഹിക്കിൾ ടെക്‌നോളജി എന്നിവ വിപുലപ്പെടുന്നതനുസരിച്ച് ഈ മേഖലയ്ക്കിണങ്ങിയ കോഴ്‌സുകളും കൂടുതലായി രൂപപ്പെടുന്നുണ്ട്.
ബി.ടെക് / ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ഡിസൈൻ എൻജിനിയറിംഗ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, മെക്കാട്രോണിക്‌സ്, റോബോട്ടിക്സ് എൻജിനിയറിംഗ് കോഴ്സുകൾ ഓട്ടോമൊബൈൽ നിർമാണ മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാൻ ഉപകരിക്കും. മെഷീൻ ഡിസൈൻ, തെർമൽ എൻജിനിയറിംഗ് എന്നിവയ്ക്കും സാദ്ധ്യതയേറെയുണ്ട്. ഇ.വി സ്‌പെഷ്യലിസ്റ്റ്, ബാറ്ററി ടെക്‌നിഷ്യൻ, മൊബിലിറ്റി അനലിസ്റ്റ് എന്നിവ കൂടുതലായി രൂപപ്പെടുന്ന പുത്തൻ തൊഴിലുകളാണ്.
ഡിസൈൻ, എസ്‌തെറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകളുമുണ്ട്. UI/UX Designer (Automotive) കോഴ്‌സിന് വിദേശ രാജ്യങ്ങളിൽ സാദ്ധ്യതയേറെയുണ്ട്. ഇൻഡസ്ട്രിയൽ ഡിസൈനർ കോഴ്‌സുകൾ ഡിസൈനിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് മികച്ച ഉപരിപഠന മേഖലയാണ്. ഡിസൈൻ കോഴ്‌സുകൾ ergonomics, physical aesthetics എന്നിവയിൽ ഊന്നൽ നൽകി വരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ വികസനത്തിനും സാദ്ധ്യതകളുണ്ട്.
സപ്ലൈ ചെയിൻ കോഴ്‌സുകൾ
.....................................
വാഹന നിർമ്മാണത്തിനപ്പുറം ഉത്പാദനം, ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ കോഴ്‌സുകൾക്കുള്ള സാദ്ധ്യതകളുമുണ്ട്. ബിരുദം പൂർത്തിയാക്കിയവർക്ക് പ്രസ്തുത മേഖലകളിൽ എം.ബി.എ പ്രോഗ്രാമിന് ചേരാം.
സെയിൽസ്, സർവീസ്, കസ്റ്റമർ സേവനം, മാർക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ടും വാഹന വ്യവസായ മേഖല വൻ തൊഴിൽദാതാവാണ്. ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ സർട്ടിഫിക്കറ്റ് പൂർത്തിയാക്കിയവർക്ക് അപ്സ്‌കില്ലിംഗ് പ്രക്രിയയിലൂടെ തൊഴിൽ മേഖല വിപുലപ്പെടുത്താം.
ഓട്ടോമൊബൈൽ മേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു പഠനത്തിന് മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടുത്തണം. പ്ലസ് ടുവിന് ശേഷം താത്പര്യമുള്ള എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം.
തൊഴിൽ സാദ്ധ്യത വിലയിരുത്തണം
...........................................
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ, സൈബർസെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്മന്റ്, ഡാറ്റ സയൻസ് എന്നിവ ഓട്ടോമൊബൈൽ മേഖലയിൽ മികച്ച കോഴ്‌സുകളാണ്. എനർജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ ഹൈഡ്രജൻ എനർജി, ഗ്രീൻ എനർജി, ക്ലീൻ എനർജി എന്നിവ വിപുലപ്പെടും. എൻജിനിയറിംഗ് രംഗത്ത് കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ, റോബോട്ടിക്‌സ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി എന്നിവയിൽ തൊഴിലവസരങ്ങളേറും.
ഓർമ്മിക്കാൻ...
1. AIAPGET:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി പി.ജി ആയുഷ് കോഴ്സ് 2025-26 പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (AIAPGET) ജൂലായ് നാലിന് നടക്കും. AIAPGET യോഗ്യതാ മാനദണ്ഡങ്ങളിലൊന്നായ ഇന്റേൺഷിപ് പൂർത്തീകരിക്കാനുള്ള സമയം ദീർഘിപ്പിച്ചിട്ടുണ്ട്. വെബ്സൈറ്റ്: https:/exams.nta.ac.in/AIAPGET/.
മലബാർ മെഡി. കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി
പി.ജി കോഴ്സുകൾക്ക് അനുമതി
കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിൽ (എം.എം.സി) ഈ അദ്ധ്യയന വർഷം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി കോഴ്സുകളായ ഡി.എം കാർഡിയോളജി, ഡി.എം ഗ്യാസ്ട്രോഎന്ററോളജി എന്നിവയ്ക്ക് 3 സീറ്റുകളിൽ വീതം പ്രവേശനം നൽകാൻ നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചു. കേരള ആരോഗ്യ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രസ്തുത കോഴ്സുകൾക്ക് ഈ വർഷത്തെ നീറ്റ് പി.ജി സൂപ്പർ സ്പെഷ്യാലിറ്റി റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രസ്തുത കോളേജിൽ 76 സീറ്റുകളോടെ 18 ക്ലിനിക്കൽ നോൺ ക്ലിനിക്കൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ എം.ഡി., എം.എസ് കോഴ്‌സുകളും നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0496 2701800, 8086595715.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |