ചേർത്തല: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി വൈക്കം, ചേർത്തല മേഖലകളിലെ എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഹെന വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഫാ. ആന്റോ ചെറാംതുരുത്തി അദ്ധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, റീജിയണൽ ഡയറക്ടർ ഫാ.സണ്ണി ഇരവിമംഗലം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, സി. ജൂലി, പ്രോഗ്രാം ഓഫീസർ കെ.ഒ മാത്യൂസ്, നിഷേൽ, മാർട്ടിൻ വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |