കൊല്ലം: മാരക രാസലഹരിയായ മെറ്റാഫെത്താവിൻ വിൽപ്പനയ്ക്കായി കൈവശം വച്ച കേസിൽ യുവാവിന് അഞ്ചു വർഷം കഠിനതടവ്. മൈനാഗപ്പള്ളി, കടപ്പായിൽ, വിപിൻ നിവാസിൽ വിപിൻ വേണുവിനെ(33) അഞ്ചുവർഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും വിധിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീ ഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉത്തരവായി.
2022 ഏപ്രിൽ 20നാണ് കേസിനാസ്പദമായ സംഭവം. കല്ലേലിഭാഗം കല്ല് കടവ് പാലത്തിന് സമീപത്ത് നിന്നും പ്രതിയെ 6.08 ഗ്രാം മെറ്റാഫെത്താവിനുമായി പിടികൂടിയിരുന്നു. കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ അലോഷ്യസ് അലക്സാണ്ടർ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ജെ.കെ.ജയശങ്കർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |