തൃശൂർ: അരികുവത്കരിക്കപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അംബേദ്കർ ഗ്രാമങ്ങളെന്ന് മന്ത്രി കെ.രാജൻ. തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം ഒല്ലൂർ നിയോജക മണ്ഡലം ഹെർബർട്ട് നഗറിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ എ.ആർ.രാഹുൽ, പട്ടികജാതി വികസന ഓഫീസർ വി.പ്രബിത, സംസ്ഥാന നിർമ്മിതി കേന്ദ്രം റീജ്യണൽ എൻജിനീയർ എ.എം.സതീദേവി, പി.ആർ.കണ്ണൻ, എം.പി.ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |