ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം ശാഖാ ധ്യാനകേന്ദ്രത്തിൽ നടന്ന ധ്യാന പരമ്പര രണ്ടാം ഘട്ടവും സമ്മേളനവും ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ വനിതാ സംഘം പ്രസിഡന്റ് ബേബി സുദേവൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. എൻ.നൗഫൽ "അറിവ് അൻപ് അനുകമ്പ " എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബി.രാഗിണി സ്വാഗതം പറഞ്ഞു. ചാത്തന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ്, സെക്രട്ടറി കെ.വിജയകുമാർ, ശാഖാ ചെയർമാൻ എൻ.സത്യദേവൻ, ചാത്തനൂർ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത്, കെ.സുധർമ്മണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |