തൊടിയൂർ: ഇസ്കഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെയും തഴവ എ.വി.എച്ച്.എസ് യൂണിറ്റിന്റെയും ഇയ്യാനത്ത് സാംസ്കാരിക കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ അമ്പലമുക്കിൽ നടന്ന നെഹ്റു അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കൈതവനത്തറ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.എം.എസ്. താര , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ,അഡ്വ.പി.ശിവപ്രസാദ്, ഇസ്കഫ് ജില്ലാ പ്രസിഡന്റ് ഡോ.പി.ജി.രവിന്ദ്രനാഥ്, ജില്ലാ സെക്രട്ടറി,ജി.സുധാകരൻ നായർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ പോണാൽ നന്ദകുമാർ സ്വാഗതവും ഇയ്യാനത്ത് സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ് പി.സി.സുനിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |