തിരുവനന്തപുരം: കൗമുദി ടി.വി 12-ാം വാർഷികാഘോഷ ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.രാജൻ എന്നിവർ ഫലകങ്ങൾ കൈമാറി.
മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്, അമൃത വിശ്വവിദ്യാപീഠം പ്രൊഫസർ ഡോ.സീനാ പിള്ള, ഡോക് ടു ഡോക് എം.ബി.ബി.എസ് എക്സപേർട്സ് ഡോ.മാഹീൻഖാൻ,ഡോ.കാർത്തിക സജികുമാർ, മിൽമ മാർക്കറ്റിംഗ് കൺസൽട്ടന്റ് ശ്രീജിത്ത് നായർ, രാജേഷ് (അമൃതപുരി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.വി.കെ.ജയകുമാർ ( ചെയർമാൻ , ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ), ജിഷ( ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്), ബെന്നിതോമസ് ( എം.ഡി, ഹോളിഡേ ഷോപ്പ്), പി.എൻ.ശ്രീനിവാസൻ( ചെയർമാൻ, സായി ശങ്കരശാന്തി കേന്ദ്രം, കാലടി) എന്നിവർ ആദരവ് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |