SignIn
Kerala Kaumudi Online
Sunday, 06 July 2025 6.27 PM IST

'മിമിക്രി ചെയ്താൽ കിട്ടുന്നത് 300 രൂപ, ഭാര്യയുടെ ഓപ്പറേഷന് ലക്ഷങ്ങളായിരുന്നു ചെലവ്; ഒടുവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു'

Increase Font Size Decrease Font Size Print Page
saju-navodhaya

മലയാള സിനിമകളിൽ ഹാസ്യവേഷങ്ങൾ ചെയ്ത് ആരാധകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സാജു നവോദയ. മിമിക്രിയിലൂടെ സിനിമയിലെത്തിയ സാജുവിന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ, വിവാഹിതനായിട്ടും വലിയ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ലെന്നും സാജു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'ജീവിതത്തിൽ മോശം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്നത് ഭാര്യയാണ്. സാമ്പത്തികപരമായി പണ്ടത്തെ അവസ്ഥ ഭയങ്കര മോശമായിരുന്നു. പണ്ട് മിമിക്രിക്ക് പോയാൽ കിട്ടുന്നത് 300 രൂപയാണ്. യാത്രയ്ക്കുളള പൈസയും അതിൽ നിന്നാണ് എടുക്കേണ്ടത്. ആ സമയത്തായിരുന്നു ഭാര്യയ്ക്ക് ഓപ്പറേഷനുകൾ നടന്നിരുന്നത്. ലക്ഷങ്ങളാണ് അതിന് ചെലവായത്. വേറെ വഴിയില്ലാതെ അന്ന് ഞാൻ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്. ഒരു പാലത്തിന്റെ മുകളിൽ മരിക്കാൻ വരെ പോയി നിന്നു. എന്റെ അവസ്ഥ ഭാര്യയുടെ അമ്മയ്ക്ക് നന്നായി മനസിലാകുമായിരുന്നു. ഞാൻ മരിക്കാൻ പോയതാണെന്ന് അവർക്ക് അറിയാമായിരുന്നു. പൈസയൊക്കെ ശരിയാക്കാമെന്ന് സമാധാനിപ്പിച്ചത് ഭാര്യയുടെ അമ്മയാണ്.

അതൊക്കെ കഴിഞ്ഞ് പത്ത് വർഷത്തോളം കഴിഞ്ഞാണ് എല്ലാം ശരിയായത്. ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തോളം ജോലിക്കൊന്നും പോകാതെയാണ് ജീവിച്ചത്. അന്ന് കൂട്ടുകുടുംബമായിരുന്നു. മാറി താമസിച്ചപ്പോഴാണ് ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിയത്. ഭാര്യയ്ക്ക് വീട്ടുകാർ കൊടുത്ത സ്വർണം മുഴുവനും പണയം വച്ച് നശിപ്പിച്ചു. അടുത്ത സലീംകുമാറാണ് ഇവനെന്നാണ് പല സുഹൃത്തുക്കളും പറഞ്ഞിരുന്നത്.

ബിഗ്‌ബോസിൽ പോയപ്പോൾ ഭാര്യയെ കാണാതെ നന്നായി വിഷമിച്ചിരുന്നു. ബിഗ്‌ബോസ് സീസൺ രണ്ടിലാണ് പങ്കെടുത്തത്. ആ പരിപാടി എന്താണെന്ന് പോലും അറിയില്ലായിരുന്നു. ബിഗ്‌ബോസുമായി ബന്ധപ്പെട്ട് ഒരു കോമഡി സ്‌കി​റ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോൾ അത് കണ്ടിട്ടായിരിക്കും അവർ പരിപാടിയിലേക്ക് വിളിച്ചത്. എന്നാൽ പങ്കെടുത്തവർ എല്ലാ ഭാഷയിലുമുളള ബിഗ്‌ബോസ് കണ്ട് പഠിച്ചിട്ടാണ് എത്തിയത്. ഇതൊക്കെ അവസാനമാണ് എനിക്ക് മനസിലായത്. പിന്നെയാണ് പ്ലാൻ ചെയ്ത് ബിഗ്‌ബോസിൽ പങ്കെടുത്തത്'- സാജു നവോദയ പറഞ്ഞു.

TAGS: ACTOR, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.