തൃശൂർ: സി.പി.ഐ ജന്മശതാബ്ദി ജില്ലാതല ആഘോഷപരിപാടികൾ ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് തൃശൂർ സി.എം.എസ് സ്‌കൂൾ പരിസരത്തുനിന്ന് റെഡ് വാളണ്ടിയർ മാർച്ചും ബഹുജന റാലിയും ആരംഭിക്കും. തുടർന്ന് തെക്കേ ഗോപുരനടയിൽ സജ്ജമാക്കിയ സി. അച്യുതമേനോൻ നഗറിൽ സമാപന സമ്മേളനം സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി രാജേന്ദ്രൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എൻ ജയദേവൻ,സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്,കെ.വി വസന്തകുമാർ എന്നിവർ സംസാരിക്കും. 27 ന് മുതൽ പൊതുസമ്മേളനങ്ങൾ, കമ്മ്യൂണിസ്റ്റ് കുടുംബസംഗമം, സെമിനാറുകൾ, കലാസാസംകാരികപരിപാടികൾ, പാട്ടബാക്കി, നാടകങ്ങളുടെ അവതരണം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |