കെ.എസ്.ഇ.ബിയുടെ നഷ്ടം ഒരു കോടി കടന്നു
ചേർത്തല: മഴയും കാറ്റും വീണ്ടും ശക്തിപ്രാപിച്ചതോടെ താലൂക്കിൽ വീണ്ടും വലിയനാശം. വ്യാഴാഴ്ച മാത്രം താലൂക്കിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ വീണും തൂണുകൾ ഒടിഞ്ഞും കെ.എസ്.ഇ.ബി യുടെ നഷ്ടം ഒരു കോടി കടന്നു. വ്യാഴാഴ്ച ചേർത്തല,പട്ടണക്കാട്,അർത്തുങ്കൽ എന്നിവിടങ്ങളിലായി 15 ഓളം വൈദ്യതി തൂണുകളാണ് മരംവീണ് ഒടിഞ്ഞത്. ഇതിനൊപ്പം വെള്ളക്കെട്ടും ശക്തമായി. 2000ത്തോളം വീടുകളാണ് വെള്ളക്കെട്ടു ഭീഷണിയിലുള്ളത്. ആലുങ്കൽ കവലയിൽ റോഡിലേക്കു മരങ്ങൾ കടപുഴകിവീണ് ആലുങ്കൽ കണ്ണികാട്ട് റോഡിലും ആലുങ്കൽ കൊട്ടാരം റോഡിലും ഗതാഗത തടസം നേരിട്ടു. രണ്ടിടത്തുമുണ്ടായിരുന്ന മതിലുകൾ പൂർണമായി തകർന്നു.സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോകൾക്കു സമീപമാണ് മരങ്ങൾ വീണത് .ചേർത്തല വടക്ക്,പട്ടണക്കാട്,തണ്ണീർമുക്കം,അർത്തുങ്കൽ എന്നിവിടങ്ങളിലായാണ് അഞ്ചുവീടുകൾ ഭാഗികമായി തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |