കനത്ത മഴയിൽ സംസ്ഥാനത്തെ നദികൾ കരകവിയാൻ ഇടയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നൽകി. പ്രളയ സാദ്ധ്യത കണക്കിലെടുത്ത് വിവിധ നദികൾക്ക് ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദ്ദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട്‌ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.പത്തനംതിട്ടയിലെ മണിമല നദിയിൽ ഓറഞ്ചും,കോട്ടയം മീനച്ചിൽ,കോഴിക്കോട്‌കോരപ്പുഴ, പത്തനംതിട്ട അച്ചൻകോവിൽ, വയനാട് കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |