കോട്ടക്കൽ: പ്രമുഖ കലാസാംസ്‌കാരിക സംഘടനയായിരുന്ന കോട്ടക്കൽ കലാനികേതന്റെ 54-ാം വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ പഴയ കാല പ്രവർത്തകർ കോട്ടക്കലിൽ ഒരുമിച്ചുകൂടി. പഴയ കാല ഓർമ്മകളിലൂടെ പാട്ടു പാടിയും ഗതകാലസ്മരണകൾ പങ്കുവച്ചും അവർ ചേർന്നിരുന്നു . ഡോ. കെ.മുരളീധരൻ, ഭഗവാൻ ഉണ്ണികൃഷ്ണൻ, ടി.വി. വിജയശങ്കർ, സി.ഹരിദാസൻ, കെ.പി. മോഹനൻ, കള്ളിയിൽ ഹരിദാസൻ, പേങ്ങാട്ട് സുധാകരൻ, സജീഷ് മഠത്തിൽ, സുധീർ കോട്ടക്കൽ എന്നിവർ പങ്കെടുത്തു. മൺമറഞ്ഞ പഴയ കാല പ്രവർത്തരെ യോഗം അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |