തിരുവനന്തപുരം: ദേശീയ ഭൂഗർഭ ശാസ്ത്ര പഠനകേന്ദ്രമായ എൻ.സി.ഇ.എസ്.എസിലെ ശാസ്ത്രജ്ഞൻ ഡോ. വി. നന്ദകുമാർ ഇന്ന് വിരമിക്കും. 31വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. പഠനകേന്ദ്രം ഡയറക്ടർ, ഐ.യു.എ.സി ശാസ്ത്ര ഉപദേശകൻ, എൻ.സി.ഇ.എസ്.എസ് ഗവേണിംഗ് ബോഡിയുടെയും റിസർച്ച് അഡ്വൈസറി കൗൺസിലിന്റെയും മെമ്പർ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. യു.എസ്.എ, യു.കെ, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഇൻസാ ഫെലോഷിപ്പിന് രണ്ടുവട്ടം അർഹനായി. 2015ൽ മിനിസ്ട്രി ഒഫ് എർത്ത് സയൻസ് സർട്ടിഫിക്കറ്റ് ഒഫ് മെരിറ്റ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |