ക്ലാപ്പന : ഒന്നര വയസിൽ ഇന്ത്യാ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം നേടി റിഷ്വിൻ സ്വർജിത്ത്. ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ സ്വാതി നിവാസിൽ അൻസുവിന്റെയും സ്വർജിത്തിന്റെയും മകനാണ് .
50 പച്ചക്കറികൾ,30 പഴവർഗ്ഗങ്ങൾ, 22 മൃഗങ്ങൾ, 19 വാഹനങ്ങൾ, 18 ജലജീവികൾ, 15 ശരീര ഭാഗങ്ങൾ, 13 പക്ഷികൾ, 12 പ്രാണികൾ, 19 ഇംഗ്ലീഷ് റൈമുകൾ എന്നിവയുടെ പേരുകൾ തിരിച്ചറിഞ്ഞ് ഓർമ്മിച്ചതിനാണ് റെക്കാഡ് നേട്ടം. രാമേശ്വരം നഗർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ മേയർ ഹണി ബഞ്ചമിൻ റിഷ്വിനെ ആദരിച്ചു. വിജിലൻസ് എ.സി.പി എ.പ്രദീപ് കുമാർ അടക്കമുള്ള നിരവധി പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |