ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് ഛായാഗ്രാഹകൻ ബില്ലി വില്യംസ് (95) അന്തരിച്ചു. ഈമാസം 21നായിരുന്നു അന്ത്യമെന്ന് അധികൃതർ അറിയിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ വിഖ്യാത ചിത്രമായ 'ഗാന്ധി"യിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്‌കാർ പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു.
സാൻ ഫെറി ആൻ (1965) എന്ന ചിത്രത്തിലൂടെയാണ് ബില്ലി സിനിമാ രംഗത്തെത്തിയത്. വിമൺ ഇൻ ലവ് (1969) എന്ന ചിത്രത്തിലൂടെ ആദ്യ ഓസ്കാർ നോമിനേഷൻ നേടി. ദ എക്‌സോർസിസ്റ്റ്, ബില്യൺ ഡോളർ ബ്രെയിൻ, ദ വിൻഡ് ആൻഡ് ദ ലയൺ, ഡെവിൾസ് അഡ്വക്കേറ്റ്, ഷാഡോ ഒഫ് ദ വുൾഫ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. 1996ൽ ഛായാഗ്രാഹകൻ എന്ന നിലയിൽ വിരമിച്ചു. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട ശില്പശാലകളിലും മറ്റും അദ്ദേഹം പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |