നെല്ലിയാമ്പതി: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ ഹോട്ടലുകളിലും കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി നെല്ലിയാമ്പതി പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ പൊതുജനആരോഗ്യ വിഭാഗം ജീവനക്കാർ. ഹോട്ടലുകളുടെ ശുചിത്വവും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ പുകയില വിരുദ്ധ ബോർഡ് പ്രദർശന പരിശോധനയുമാണ് നടത്തിയത്. പരിശോധനയിൽ പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കാത്തതിന് പിഴയായി 1200 രൂപ സ്‌പോട്ട് ഫൈൻ ഈടാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ബി.അഫസൽ, എസ്.ശരൺറാം എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |