ബ്ളോക് ബസ്റ്ററായി മാറിയ ഡ്രാഗൺ സിനിമ തെന്നിന്ത്യൻ താരം കയാദു ലോഹറിന്റെ താരമൂല്യം ഉയർത്തി. 2 കോടിയാണ് ഇപ്പോൾ കയാദുവിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ഡ്രാഗണിൽ കയാദു വാങ്ങിയ പ്രതിഫലം 20 ലക്ഷം. പ്രതിഫലം വീണ്ടും ഉയർത്താൻ കയാദു ഒരുങ്ങുകയാണെന്നാണ് വിവരം. പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗണിന്റെ വിജയം ഏറ്റവും ഗുണം ചെയ്തത് കയാദുവിന് തന്നെയാണ്. 19-ാം നൂറ്റാണ്ട് സിനിമയിൽ നങ്ങേലി എന്ന ചരിത്ര നായികയായി എത്തിയതോടെയാണ് മലയാളികൾക്ക് കയാദു പരിചിതയാവുന്നത്. ചിമ്പുവിന്റെയും രവി തേജയുടെയും നായികയായി അഭിനയിക്കുന്ന കയാദുവിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം ഇമ്മോർട്ടൽ ആണ്. ജി.വി പ്രകാശ് ആണ് നായകൻ.
അതേസമയം അടുത്തിടെ കയാദു വിവാദത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ സർക്കാരിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിൽ ഇ.ഡി അന്വേഷണത്തിൽ കയാദുവിന്റെ പേരും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ടുണ്ട്.
ടാസ്‌മാക് കേസിൽ ഇ.ഡി റെയ്ഡിൽ പിടിക്കപ്പെട്ട വ്യക്തികൾ കയാദുവിന്റ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
കുറ്റാരോപിതർ നടത്തിയ നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കയാദു ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |