കോഴിക്കോട്: സിയസ്കൊ വനിതാവേദിയുടെ സഹകരണത്തോടെ സിയസ്കൊ അഭയം പദ്ധതിയിലുള്ള പതിമൂന്നാമത് വീടിന് തറക്കല്ലിട്ടു. വനിത സംരംഭകയും നിറനാഴി ഫുഡ് ഇൻസ്ട്രീസ് ഡയറക്ടറുമായ പി.ടി ഇമ്പിച്ചിബി (ബിച്ചു) തറക്കല്ലിടൽ കർമം നിർവഹിച്ചു. സിയസ്കോ സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന് നൽകുന്ന പ്രധാന്യം മറ്റ് സന്നദ്ധസംഘടനകൾക്ക് മാതൃകയാണെന്ന് പി.ടി ഇമ്പിച്ചിബി പറഞ്ഞു.
സിയസ്കൊ പ്രസിഡന്റ് സി.ബി.വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ, വനിത വേദി ചെയർപേഴ്സൺ ബ്രസീലിയ ശംസുദ്ദീൻ, സെക്രട്ടറി എം.കെ. സാബിറ, ട്രഷറർ സി. വഹീദ, കെ നൗഷാദ് അലി, സി.പി.എം.സഈദ് അഹമ്മദ്, പി.വി.സി. യൂനുസ്, അഭയം പ്രൊജക്ട് ചെയർമാൻ പി.കെ. മൊയ്തീൻ കോയ, കൺവീനർ പി.എം മെഹബൂബ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |