അമ്പലപ്പുഴ: മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിൽ പഞ്ചായത്തും സർക്കാരും പരിപൂർണ്ണ പരാജയമാണെന്നതിന്റെ തെളിവാണ് കുട്ടനാടും അപ്പർകുട്ടനാടും അടങ്ങുന്ന അമ്പലപ്പുഴയുടെ വിവിധ മേഖലകളിലടക്കം വെള്ളക്കെട്ട് രൂക്ഷമാകാനിടയായതെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. കരിമണൽ നോട്ടമിട്ടുള്ള സർക്കാരിന്റെ ഇടപെടലുകളാണ് തോട്ടപ്പള്ളിയിൽ കൃത്യമായി പൊഴി മുറിക്കുന്നതിന് തടസം സൃഷ്ടിച്ചത്.ദുരന്തത്തെ മുതലെടുക്കാനാഗ്രഹിക്കുന്ന പിണറായി സർക്കാർ ദുഷ്ടലാക്കോകൂടിയുള്ള ഇടപെടലുകളാണ് നടത്തുന്നത്.ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ജില്ലാ ഭരണകൂടം ഉചിതമായ നടപടികൾ ആരംഭിച്ചില്ലെങ്കിൽ ദുരിതബാധിതരുമായി കോൺഗ്രസ് സമരരംഗത്ത് ഇറങ്ങുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |