തിരുവനന്തപുരം:ഐ.എൻ.ടി.യു.സി വഞ്ചിയൂർ മണ്ഡലം കമ്മിറ്റി വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. പുളിമൂട് വി.പി മരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങ് മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി വഞ്ചിയൂർ മണ്ഡലം പ്രസിഡന്റ് വഞ്ചിയൂർ രാജു അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം രാജ്മോഹൻ,ബ്ലോക്ക് പ്രസിഡന്റ് സേവിയർ ലോപ്പസ്,കൗൺസിലർ പി.പത്മകുമാർ,വി.വിജയകുമാർ,ചിത്രാലയം ഹരികുമാർ,സനൽ രാജ്,വഞ്ചിയൂർ ഉണ്ണി, സരോജം,ദേവിക,ഷാജി,എം.വിഷ്ണു,അജിത് കുമാർ,സത്യൻ,ഷീലാ ഉദയകുമാർ,എം.എസ് അനിൽകുമാർ, വിജയശങ്കർ, രഞ്ജിത് പി.ഷാജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |