SignIn
Kerala Kaumudi Online
Saturday, 26 July 2025 5.11 PM IST

വിദ്യാലയങ്ങളിൽ ലഹരിമാഫിയയെ തുരത്തും... മക്കളെ കാക്കാൻ 'രക്ഷാകവചം'

Increase Font Size Decrease Font Size Print Page
drug

തിരുവനന്തപുരം: ലഹരിമാഫിയയിൽ നിന്ന് കുട്ടികളെ കാക്കാൻ 'രക്ഷാകവചം' ഒരുക്കി എക്സൈസും പൊലീസും. സ്കൂളുകളിൽ ലഹരിവിൽപ്പന കണ്ടെത്താൻ മഫ്‌ത്തിയിൽ നിരീക്ഷണവും ക്യാമ്പസുകളിൽ മിന്നൽറെയ്ഡുകളും ലഹരിയുപയോഗം കണ്ടെത്താൻ കിറ്റുപയോഗിച്ച് ഉമിനീർ പരിശോധനയുമുണ്ടാവും. സ്കൂളുകൾക്കടുത്ത് ലഹരിവിൽക്കുന്ന 10കടകളുടെ ലൈസൻസ് അടുത്തിടെ റദ്ദാക്കി. സ്ഥിരം ലഹരിവിൽപ്പനക്കാരെ കേന്ദ്രനിയമമായ പിറ്റ്-എൻ.ഡി.പി.എസ് ചുമത്തി വിചാരണയില്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിലാക്കും. ലഹരിക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും.

1140സ്കൂളുകൾക്കടുത്ത് ലഹരിയിടപാടുകളുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. 104സ്കൂളുകൾ തീവ്രലഹരിയുപയോഗമുള്ള ഹോട്ട്സ്പോട്ടുകളാണ്. തിരുവനന്തപുരത്താണ് ഏറ്റവുമധികം-43. സ്കൂളുകളിൽ 325കുട്ടികളുടെ ലഹരിയുപയോഗം കണ്ടെത്തിയിരുന്നു. കോളേജ് വിദ്യാർത്ഥികളിൽ 31.8%ലഹരിയുപയോഗിക്കുന്നു. ലഹരിയുപയോഗം തിരിച്ചറിയാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി. സ്റ്റുഡന്റ്പൊലീസിലടക്കമുള്ള കുട്ടികളുടെ പിയർഗ്രൂപ്പുണ്ടാക്കി.

വിദ്യാർത്ഥികൾക്ക് ലഹരിയെത്തിച്ചതായി രണ്ടുകേസുകളെങ്കിലുമുള്ളവരെ കരുതൽ തടങ്കലിലാക്കും. 1681ലഹരികടത്തുകാരുടെ പട്ടികയുണ്ടാക്കിയിട്ടുണ്ട്. കുറ്റകൃത്യം ആവർത്തിക്കുന്നവരെ കേന്ദ്രനിയമം ചുമത്തി തടങ്കലിലാക്കും. അദ്ധ്യാപകർ, പി.ടി.എ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവരടങ്ങിയ നിരീക്ഷണ, ജാഗ്രതാസമിതികളും ലഹരിവിരുദ്ധ ക്ലബുകളുമുണ്ടാവും. ലഹരിയുപയോഗിച്ചാലുള്ള ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കും.

ക്യാമ്പസുകളിൽ റെയ്ഡിന് പൊലീസിനും എക്സൈസിനും മുൻകൂർഅനുമതി ആവശ്യമില്ല. ഹോസ്റ്റലുകളിൽ നിരന്തരം പരിശോധനകളുണ്ടാവും. ലഹരിയിടപാടുകാരുടെ ഫോൺവിവരങ്ങൾ എക്സൈസിന് പൊലീസ് ചോർത്തിനൽകും. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ലഹരിയിടപാടുകൾ തടയാൻ സൈബർപട്രോളുണ്ടാവും. 1,80,000അദ്ധ്യാപകരെ ലഹരികണ്ടെത്താൻ പരിശീലിപ്പിച്ചു.

കരുതലും കവചവും

കുട്ടികളിലെ ലഹരിയുപയോഗം കണ്ടെത്താനും സ്വഭാവവ്യതിയാനം തിരിച്ചറിയാനും എല്ലാ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കവചം, കരുതൽ എന്നീ ഹാൻഡ്ബുക്കുകൾ എക്സൈസ് നൽകും.

ലഹരിയുപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ രഹസ്യമായി കൗൺസലിംഗും ചികിത്സയും നൽകും. ഇവർക്കെതിരേ കേസെടുക്കില്ല. കോളേജ് ഹോസ്റ്റലുകളിലെ ലഹരിവിൽപ്പനയും പിടികൂടും. പ്ലസ്ടുവിൽ പ്രത്യേകജാഗ്രത.

നേർവഴി കാട്ടാം

സ്കൂളുകളിലെ ലഹരിവിവരങ്ങൾ അറിയിക്കാൻ 'നേർവഴി' ഹെൽപ്പ്‌ലൈനുകൾ തുറന്നു. നമ്പർ:

965617 8000

944717 8000

70%

യുവാക്കളും ലഹരി ഉപയോഗം തുടങ്ങിയത് 10-15 പ്രായത്തിൽ

38.16%

പേർ സുഹൃത്തുക്കളെ ലഹരി ഉപയോഗത്തിന് പ്രലോഭിപ്പിക്കുന്നു

80%

കൗമാരക്കാർ കൂട്ടുകാർക്കൊപ്പം ലഹരി ഉപയോഗിക്കുന്നുണ്ട്

ശ്രദ്ധിക്കേണ്ട മാറ്രങ്ങൾ

1)സംസാരംകുറയൽ

2) മുറിയടച്ചിരിക്കൽ

3)വിശപ്പില്ലായ്‌മ

4)അമിതദേഷ്യം

5)അമിതവിയർപ്പ്

6)ദേഹോപദ്രവം

7)അസ്വാഭാവികഗന്ധം

8)മുടി-നഖം പറിക്കൽ

''വിദ്യാർത്ഥികൾക്ക് ലഹരിയെത്തിക്കുന്നവരെ പൂട്ടും. രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും വിവരങ്ങൾ കൈമാറണം. ഇവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.''

-എസ്.ദേവമനോഹർ

അഡി.എക്സൈസ് കമ്മിഷണർ

തലമുറകളുടെ രക്ഷയ്ക്ക്

''ലഹരിയുടെ പിടിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ വരുംതലമുറകളാകെ തകർന്നടിഞ്ഞുപോവും. അമ്മമാരുടെ കണ്ണീരുണക്കാനും കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാനും ലഹരിക്കണ്ണികൾ പൊട്ടിച്ചേ പറ്റൂ.''

-പിണറായി വിജയൻ, മുഖ്യമന്ത്രി

(നിയമസഭയിൽ പറഞ്ഞത്)

ല​ഹ​രി​യ്ക്കെ​തി​രെ​ ​നെ​യിം​സ്ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ഹ​രി​യ്ക്കെ​തി​രെ​ ​അ​വ​ബോ​ധം​ ​ശ​ക്ത​മാ​ക്കു​ന്ന​തി​ന് ​സം​സ്ഥാ​ന​ ​ഡ്ര​ഗ്‌​സ് ​ക​ൺ​ട്രോ​ൾ​ ​വ​കു​പ്പ് ​നെ​യിം​സ്ലി​പ്പ് ​പു​റ​ത്തി​റ​ക്കു​ന്ന​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​ല​ഹ​രി​യു​ടെ​ ​ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​പ്പ​റ്റി​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ലേ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് ​ല​ക്ഷ്യം.​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​നെ​യിം​സ്ലി​പ്പ് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​സി​നി​മ,​ ​സ്പോ​ർ​‌​ട്‌​സ് ​താ​ര​ങ്ങ​ളു​ടെ​ ​കാ​രി​ക്കേ​ച്ച​റി​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​മ​ന​സി​ലാ​കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ക്യാ​പ്ഷ​നു​ക​ളാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ദി​വ​സ​വും​ ​ബു​ക്കു​ക​ൾ​ ​നോ​ക്കു​ന്ന​തി​ലൂ​ടെ​ ​ഇ​തി​ലെ​ ​സ​ന്ദേ​ശം​ ​കു​ട്ടി​ക​ളി​ലേ​ക്കെ​ത്തു​ന്നു.​ ​ഡ്ര​ഗ്‌​സ്ക​ൺ​ട്രോ​ൾ​ ​വ​കു​പ്പ് ​ആ​ല​പ്പു​ഴ​യി​ൽ​ ​നെ​യിം​സ്ലി​പ്പ് ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​വി​ജ​യ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​വ്യാ​പി​പ്പി​ക്കു​ന്ന​ത്.

TAGS: DRUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.