തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'ജെ.ഡി. ബർണൽ: മഹാശാസ്ത്രജ്ഞന്റെ ജീവിതകഥ' എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാഡമി ഹാളിൽ ഡോ. എം.പി. പരമേശ്വരൻ പ്രകാശനം നിർവഹിക്കും. ശാസ്ത്രജ്ഞനായ ഡോ. സബ്യസാചി ചാറ്റർജി മുഖ്യപ്രഭാഷണം നടത്തും. വിവിധ ശാസ്ത്രവിഭാഗങ്ങളിൽ പഠന ഗവേഷണങ്ങൾ നടത്തി സമൂഹത്തിന് ഗണ്യമായ സംഭാവനകൾ ചെയ്ത ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ശാസ്ത്രചരിത്രകാരനുമായിരുന്ന ജെ.ഡി.ബർണലിന്റെ ജീവചരിത്രം രചിച്ചത് ഇംഗ്ലീഷുകാരനായ ആൻഡ്രൂ ബ്രൗൺ ആണ്. മലയാള പരിഭാഷ നടത്തിയത് പരിഷത്ത് കോലഴി മേഖലാകമ്മിറ്റി അംഗമായ ഹെർബർട്ട് ആന്റണിയാണ്. ശാസ്ത്രവിജ്ഞാനത്തിന്റെ കുത്തകവത്കരണത്തിനും ദുരുപയോഗത്തിനുമെതിരെ ലോകമുതലാളിത്ത ശക്തികളോട് നിരന്തരം ഏറ്റുമുട്ടിയ ശാസ്ത്രജ്ഞനാണ് ജെ.ഡി.ബർണൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |