പള്ളിക്കൽ : ലോക ബൈസിക്കിൾ ദിനത്തോട് അനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര, കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ഫുട്‌ബോൾ അക്കാദമിയുമായി ചേർന്ന് സൺഡേയ്‌സ് ഓൺ സൈക്കിൾ പരിപാടി സംഘടിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.സന്ദീപ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് ഫുട്‌ബോൾ അക്കാദമി ഡയറക്ടർ ബിജു.വി അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, വനിതാവേദി പ്രസിഡന്റ് രാജി.ജെ, ട്രഷറർ ചിന്നു വിജയൻ, ഹരിത.എച്ച്, ശ്രീലക്ഷ്മി ഗോപൻ, ശ്യാമ.യു, പ്രണവ്.ബി, ലക്ഷ്മിപ്രിയ.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |