പെരിങ്ങനാട് : സി പി എം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എൻ.ഭാസ്കരൻ പിള്ളയുടെ അനുസ്മരണ ദിനം ആചരിച്ചു. യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. അടൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ.ഡി.ഉദയൻ ഉദ്ഘാടനം ചെയ്തു. എ.ആർ.ജയകൃഷ്ണൻ, സതീഷ് ബാലൻ, രവീന്ദ്രക്കുറുപ്പ്, ജിജുനാഥ്, ഇന്ദിരകുട്ടിയമ്മ, എ.പത്മകുമാർ, ബാബു വർഗീസ്, പൊടിയൻ, സജി,സൂരജ്, സോമരാജൻ തുടങ്ങയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |