പത്തനംതിട്ട : അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് നടക്കും. രാവിലെ 9.30ന് മെഴുവേലി 72-ാം നമ്പർ മുള്ളൻ വാതുക്കലിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രീ സ്‌കൂൾ കുട്ടികൾക്കുള്ള പരിഷ്‌കരിച്ച 'മാതൃക ഭക്ഷണ മെനു' പ്രകാശനം, 'കുഞ്ഞൂസ് കാർഡ്', വെൽക്കം കിറ്റ്, ബാഗ് വിതരണം എന്നിവ മന്ത്രി നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹം അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും അംഗങ്ങളും പ്രസംഗിക്കും. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ സ്വാഗതവും അസി.ഡയറക്ടർ സോഫി ജേക്കബ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |