ആലുവ: രാജ്യാന്തര ബാസ്കറ്റ്ബാൾ താരവും നെസ്റ്റ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടറുമായ നെട്ടൂർ മാടവന പനക്കപ്പറമ്പ് എ.എം. ഇക്ബാൽ (73) നിര്യാതനായി. ഇന്നലെ രാവിലെ ആറ് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് ആലുവ ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
രാജ്യാന്തര ബാസ്കറ്റ്ബാളിൽ കേരളം സംഭാവന ചെയ്ത മികച്ച താരമായിരുന്നു എ.എം. ഇക്ബാൽ. കോട്ടയം ബസേലിയോസ് കോളേജ്, കേരള യൂണിവേഴ്സിറ്റി ടീമുകൾ, കേരള ടീം എന്നിവയുടെ ക്യാപ്ടനുമായിരുന്നു. 1971ൽ ടോക്യോയിൽ നടന്ന ഏഷ്യൻ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.1973-74 സീസണിലെ ദേശീയ ചാമ്പ്യൻഷിപ്പിലാണ് കേരളത്തെ നയിച്ചത്.
ബാസ്കറ്റ്ബാൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടേഴ്സ് പ്രസിഡന്റാണ്. ആലുവാ ജാമിഅ ഹസനിയ ട്രസ്റ്റ് അംഗമാണ്. അബുദാബിയിൽ മകൾക്കൊപ്പമായിരുന്ന ഇക്ബാൽ കഴിഞ്ഞ 19നാണ് നാട്ടിൽ തിരിച്ചെത്തിയത്.
തേയില ബിസിനസുകാരനായിരുന്ന കോട്ടയം ഇസ്മായിൽ അലിയുടെയും സുഹറാ ബീവിയുടെയും മകനാണ്.
ഭാര്യ: റാബിയ ആലുവ മാനാടത്ത് കുടുംബാംഗം. മക്കൾ: ടീന (അബുദാബി), ആസിഫ് (എക്സ്‌പഡൈറ്റേഴ്സ്, കൊച്ചി). മരുമക്കൾ: സൂരജ് (അബുദാബി), ഐഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |