തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ചുമതലകൾ വിഭജിച്ച് നൽകി കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്. അഡ്വ. സോണി സെബാസ്റ്റ്യനും അഡ്വ.പി.എ,സലീമിനുമാണ് മണ്ഡലത്തിന്റെ ചുമതല. അഡ്വ.കെ.ജയന്ത്, ജ്യോതികുമാർ ചാമക്കാല എന്നിവർക്ക് ഓഫീസ് ചുമതല. റോജി.എം.ജോൺ എം.എൽ.എ, മുൻ എം.എൽ.എ വി.ടി ബലറാം എന്നിവർക്കാണ് നിലമ്പൂർ നഗരസഭയിലെ ചുമതല. എട്ടു പഞ്ചായത്തുകളിലെ ചുമതല എം.എൽ.എ മാർക്കും മുൻ എം.എൽ.എമാർക്കുമായി വിഭജിച്ച് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |