23, 24 തീയതികളിൽ ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ ബി.എഫ്.എ (പെയിന്റിംഗ്, സ്കൾപ്പ്ച്ചർ, അപ്ലൈഡ് ആർട്ട് ) റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാലമാറ്റിവച്ച പരീക്ഷകൾ നാല് മുതൽ
മേയ് 30 ലെ പരീക്ഷകൾ നാലു മുതൽ നടക്കും. രണ്ടാം സെമസ്റ്റർ ബി.എഡ് (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് പരീക്ഷകൾ നാലിനാണ്. ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം(2024 അഡ്മിഷൻ റഗുലർ, 2018മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ മേഴ്സി ചാൻസ്, പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ അഞ്ചിന് നടക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ബി.വോക്ക് (പുതിയ സ്കീം2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 9 വരെ അപേക്ഷിക്കാം. ഫൈനോടെ 11 വരെയും സൂപ്പർ ഫൈനോടെ 13 വരെയും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല പുതുക്കിയ പരീക്ഷാ തീയതി
മാറ്റിവച്ച മേയ് 26 ലെ അഞ്ച് (നവംബർ 2024 ), ആറ് (ഏപ്രിൽ 2025) സെമസ്റ്റർ ബിരുദ സ്പെഷ്യൽ പരീക്ഷകളും, മൂന്ന് (ഒക്ടോബർ 2024), നാല് (ഏപ്രിൽ 2025) സെമസ്റ്റർ ബിരുദാനന്തര ബിരുദ സ്പെഷ്യൽ പരീക്ഷകളും ജൂൺ നാലിന് നടക്കും. പരീക്ഷാ സമയം/ കേന്ദ്രം മാറ്റമില്ല.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ 4 വർഷ ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ന്യായം, സംസ്കൃതം വേദാന്തം, ഫിലോസഫി എന്നി വിഷയങ്ങളിൽ 3 വർഷ ബി.എ ഡിഗ്രി, 4 വർഷ ബി.എ ഓണേഴ്സ്, 4 വർഷ ഓണേഴ്സ് വിത്ത് റിസർച്ച് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. സംസ്കൃത വിഷയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടുവർഷം പ്രതിമാസം 500 രൂപയും തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസം 1000 രൂപയും സ്കോളർഷിപ്പ് ലഭിക്കും. www.ssuc.in ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 9. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712473177
ബി.ടെക്: എൻ.ആർ.ഐ പ്രവേശനം
തിരുവനന്തപുരം: മൂന്നാർ കോളജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് , മെക്കാനിക്കൽ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. www.cemunnar.ac.in വെബ്സൈറ്രിലെ ഗൂഗിൾ ഫോം 10നകം പൂരിപ്പിച്ച് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 9447570122, 9061578465, 04865232989.
എം.എസ്സി എം.എൽ.ടി പ്രവേശനം
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ്സി എം.എൽ.ടി പ്രവേശനത്തിന് 25വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ. യോഗ്യത- ബി.എസ്സി. എം.എൽ.ടി. പ്രായപരിധി-40, സർവീസ് ക്വോട്ടയിൽ 49. www.lbscentre.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക്- 04712560361, 362, 363, 364, 365
ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം
തിരുവനന്തപുരം: ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് 8ന് ഉച്ചയ്ക്ക് രണ്ടുവരെ ഓൺലൈനായി അപേക്ഷിക്കാം. ഓപ്ഷൻ രജിസ്ട്രേഷനും നടത്താം. ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാർത്ഥികൾ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോടൊപ്പം പ്രവേശന പരീക്ഷയിൽ യോഗ്യതയും നേടിയിരിക്കണം. വെബ്സൈറ്റ്- www.cee.kerala.gov.in ഫോൺ: 0471-2525300, 2332120, 2338487.
എൻട്രൻസ്: പ്ലസ്ടു മാർക്ക് 4വരെ നൽകാം
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയവർ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി, ബയോളജി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ൽ നൽകാനുള്ള സമയം നാലിന് വൈകിട്ട് 6വരെ നീട്ടി. മാർക്ക് നൽകാത്തവരെ
എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. വിജ്ഞാപനം www.cee.kerala.gov.in ൽ. ഫോൺ: 0471-2525300, 2332120, 2338487.
കെ-മാറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ വെബ്സൈറ്റിൽ നാലിന് രാവിലെ 11വരെ നൽകാം. ഹെൽപ് ലൈൻ : 04712525300, 2332120, 2338487
ഗ്രാജുവേറ്റ് ഇന്റേൺ ഒഴിവ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ അസാപ് കേരളയുടെ പ്ലേസ്മെന്റ് പോർട്ടൽ വഴി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ 5നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്- https://tinyurl.com/K-RERA-Graduate-Intern
കൈത്തറി തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡ്
തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് ഗ്രേഡോടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് ജൂൺ 30 നു മുമ്പായി സമർപ്പിക്കണം.
അപേക്ഷാഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡാഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷാഫോം തപാലിൽ ആവശ്യ മുള്ളവർ 5 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ 670001 വിലാസത്തിൽ അപേക്ഷിക്കണം. കുടുതൽ വിവരങ്ങൾക്ക്: കണ്ണൂർ 04972702995, കോഴിക്കോട് 04962984709, എറണാകുളം 04842374935, തിരുവനന്തപുരം 04712331958.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |