2009ൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് പ്രയാഗ മാർട്ടിൻ. പിന്നീട് ഉസ്‌താദ് ഹോട്ടലിലും അഭിനയിച്ച പ്രയാഗ ശ്രദ്ധനേടിയത് തമിഴ് ചിത്രമായ 'പിശാശി'ലൂടെയാണ്. ഉണ്ണി മുകുന്ദൻ നായകനായ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലെ യക്ഷി വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പ്രയാഗയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റിപ്പ്‌ഡ് ജീൻസും ടീ ഷർട്ടും കോട്ടും ധരിച്ചാണ് പ്രയാഗ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ചിട്ടുണ്ട്. വളരെ കൂൾ ലുക്കിലുള്ള ഈ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നടിയുടെ പഴയ ചിത്രങ്ങളും ഇപ്പോഴുള്ളതും കോർത്തിണക്കിയ ഫോട്ടോകളും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'ഇത് വല്ലാത്തൊരു മാറ്റം ആയിപ്പോയി' എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. നെഗറ്റീവും പോസിറ്റീവുമായ നിരവധി പേർ കമന്റിട്ടിട്ടുണ്ട്.
അതേസമയം, ഡാൻസ് പാർട്ടി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗ മാർട്ടിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രങ്ങൾ. ഷൈൻ ടോം ചാക്കോ ആയിരുന്നു ഡാൻസ് പാർട്ടിയിലെ നായകൻ. ചിത്രം ഉടൻ ഒടിടിയിൽ സ്‌ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം. ധ്യാൻ ശ്രീനിവാസനാണ് ബുള്ളറ്റ് ഡയറീസിലെ നായകൻ. ബുള്ളറ്റ് പ്രേമിയുടെ കഥ പറയുന്നതാണ് ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |