പൂഞ്ഞാർ : ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തുതല ഉദ്ഘാടനം സി.പി.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു നിർവഹിച്ചു. സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പൂഞ്ഞാർ, സെന്റ് ജോസഫ് യു.പി സ്‌കൂൾ കുന്നോന്നി, ഗവ. എൽ.പി സ്‌കൂൾ കൈപ്പള്ളി, സി.എം.എസ് യു.പി സ്‌കൂൾ ഇടമല ഗവ. എച്ച് ഡബ്ല്യു എൽ.പി സ്‌കൂൾ കുന്നോന്നി എന്നിവിടങ്ങളിലാണ് പഠനോപകരണങ്ങൾ നൽകിയത്. അഡ്വ. അക്ഷയ ഹരി, സുബിൻ സുരേന്ദ്രൻ, എം.പി പ്രമോദ്, സുബിൻ, അരവിന്ദ്, ജിഷ്ണു, അനീഷ്, ദീപു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |