കൊട്ടാരക്കര: കൊട്ടാരക്കര ടൗണിൽ ഇരുപതോളം പേരെ പേപ്പട്ടി കടിച്ചു. ഇന്നലെ
ഉച്ചക്ക് 12 മണിയോടെ മിനർവ ജംഗ്ഷനിൽ നിന്ന് ടൗണിലെത്തിയ നായയാണ് ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇരുപതോളം പേർക്ക് കടിയേറ്റു. ആറുപേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കുടവട്ടൂർ ശ്രീനിലയത്തിൽ ഷിബു( 53), ഓടനാവട്ടം രതീഷ്
ഭവനിൽ രതീഷ്(39) പനവേലി മരുതി വിള പുത്തൻവീട്ടിൽ അനിമോൻ( 38), തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് ധവാൻ നഗറിൽ ബാബു( 41), നീലേശ്വരം ചരുവിള വീട്ടിൽ തങ്കച്ചൻ(73), പുത്തൂർ സ്വദേശി രഞ്ജൻ 28 എന്നിവരാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ
ചികിത്സ തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |