പത്തനംതിട്ട: അടൂർ ബെെപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെയും ആദർശിന്റെയും പരിക്ക് ഗുരുതരമാണ്. ലോറി ഡ്രെവവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ പൂർണമായും തകർന്നിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |