വണ്ടൂർ : വർദ്ധിച്ചു വരുന്ന വന്യജീവി, തെരുവുനായ ആക്രമണങ്ങൾക്കും കൃഷിനാശത്തിനുമെതിരെ ആരോഗ്യ കലാ സാംസ്‌കാരിക സമിതി വണ്ടൂർ ജില്ലയിലെ 10,000 പേരുടെ ഒപ്പുകൾ സഹിതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഭീമഹരജി നൽകി.മുഖ്യമന്ത്രി, വനം, തൊഴിൽ , ആരോഗ്യം, കൃഷി വകുപ്പുകൾക്കും പ്രധാന മന്ത്രി , കേന്ദ്ര വനം വന്യ ജീവി വകുപ്പ് മന്ത്രി എന്നിവർക്കും ഭീമ ഹർജി അയച്ചു . സർക്കാർ സമീപനം അനുകൂലമല്ലെങ്കിൽ നാട്ടുകാരുടെ സഹായത്തോടെ സമര മുറകൾക്ക് സമിതി തയാറാവും. ഡോ റൗഫ് വണ്ടൂർ, ഉണ്ണി ചെറുകോട്, ബിനു വണ്ടൂർ , എം ആർ സി ശാന്തി നഗർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |