തിരുവനന്തപുരം: കേരളത്തിലെ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രി പി.രാജീവും ഉന്നതതല സംഘവും ചൈന സന്ദർശിക്കുന്നു. ലോക സാമ്പത്തിക ഫോറത്തിന് അനുബന്ധമായി ഈ മാസം 24 മുതൽ 26 വരെ ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനാണിത്.
ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി, എക്സിക്യുട്ടീവ് ഡയറക്ടർ എന്നിവരാണ് മന്ത്രിയുടെ സംഘത്തിലുള്ളത്. അടുത്ത ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലും സംഘം പങ്കെടുക്കും. ഈ രണ്ട് യാത്രകൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലും കേരളം പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |