ന്യൂഡൽഹി : അഞ്ച് വർഷത്തിനുശേഷം നാളെ മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിക്കുന്നു. ബെയ്ജിംഗിലെ ഇന്ത്യൻ എംബസി യാണ്അ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുളള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം . 2020 ൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുളളവർക്ക് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. 2020 ലെ ഗാൽവാൻ സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ പുതിയ തീരുമാനം വഴി സാധിക്കുമെന്ന് ഇരു രാജ്യങ്ങളും കരുതുന്നു .
ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുളള വിമാന സർവീസുകൾ പുനരാരംഭിക്കാനുളള ശ്രമങ്ങൾ വർഷത്തിന്റെ തുടക്കത്തിൽ തന്നെ നടത്തിയിരുന്നു. ദക്ഷിണ ചൈനയിലെ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലുളള ഇന്ത്യൻ വിസ അപ്പീലേഷൻ സെന്ററുകളിൽ ഓൺലൈൻ അപേക്ഷ നൽകി പാസ്‌പോർട്ടും മറ്റ് ആവശ്യമായ രേഖകളും സമർപ്പിച്ച് ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത്
പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ബുധനാഴ്ച പറഞ്ഞു. അതിർത്തി കടന്നുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുന്നത് പൊതുതാത്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |