ആലപ്പുഴ: 2025-26 അദ്ധ്യയനവർഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം/കെടാവിളക്ക് സ്‌കോളർഷിപ്പ്/പി.എം-വൈ.എ.എസ്.എ.എസ്. വി.ഐ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഫോർ ഒ.ബി.സി., ഇ.ബി.സി. ആൻഡ് ഡി.എൻ.ടി. എന്നീ സ്‌കോളർഷിപ്പുകൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക്അപേക്ഷിക്കാം. സ്‌കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഇ-ഗ്രാന്റ്സ് മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി ജൂലായ്15 ആണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2983130.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |