ചാരുംമൂട് : താമരക്കുളം മേക്കുംമുറി 38-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.പ്രസന്നൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ.ഗോപാലകൃഷ്ണ പിള്ള,സെക്രട്ടറി പത്മകുമാർ, കരയോഗം സെക്രട്ടറി ആർ.സോമരാജൻ ഖജാൻജി റ്റി.ആർ.ബിന്ദു, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, വിജയൻ പിള്ള,ആർ. പ്രസന്നൻപിള്ള,വേണു ഐശ്വര്യ, സന്തോഷ്, ശ്രീകുമാർ,മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |