കോവളം: ലോക സമുദ്ര ദിനാചരണത്തോടനുബന്ധിച്ച് 9ന് രാവിലെ 10ന് കോവളം ആനിമേഷൻ സെന്ററിൽ കോവളം യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കും.സെമിനാറിൽ 'സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് ഡോ. സൂര്യ.എസ് മുഖ്യപ്രഭാഷണം നടത്തും.സുസ്ഥിര മത്സ്യബന്ധനം നടത്തുന്ന പ്രദേശത്തെ 5 മത്സ്യബന്ധന തൊഴിലാളികളെ ഉപഹാരം നൽകി അനുമോദിക്കും.നഗരസഭ വാർഡ് കൗൺസിലർ നിസാമുദ്ദീൻ,യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് സി.ഇ.ഒ രാജഗോപാൽ അയ്യർ, യംഗ് സ്കാൽ ഇന്ത്യ ഡയറക്ടർ ജയപ്രകാശ്,കോവളം പൊലീസ് എസ്.എച്ച്.ഒ ജയപ്രകാശ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |