കുന്ദമംഗലം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര ശീലവത്ക്കരണം 'ക്ലീൻ വൈബ്‌സ് 2025 ' ബ്ലോക്ക് തല ഉദ്ഘാടനം പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു. എൻ. ഷിയോലാൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികളായ വൈഷ്ണ, വൈഗ എന്നിവർ ഹരിത സേനാംഗങ്ങളായ ഷീന, രഞ്ജിനി എന്നിവർക്ക് ഉപഹാരം കൈമാറി. എം.കെ നദീറ, സുഹറ, ബാബു നെല്ലൂളി, പ്രീതി, എം ഗിരീഷ്, റഷീദ്, ശബരി മുണ്ടക്കൽ, സി.പി സുരേഷ് ബാബു, പ്രധാനാദ്ധ്യാപിക ആശ സിന്ധു, ആസിഫ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |